Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അകാരണമായി ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക്‌ റെയിൽവേ നഷ്ടപരിഹാരം നൽകണം; സുപ്രീം കോടതി വിധി

by Brave India Desk
Sep 9, 2021, 08:03 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ട്രെയിനുകള്‍ വൈകിയോടുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ റയില്‍വെ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല തീവണ്ടി വൈകാന്‍ കാരണമെന്ന് തെളിയിക്കാന്‍ റയില്‍വെയ്ക്ക് കഴിയുന്നില്ലെങ്കില്‍ യാത്രക്കാര്‍ക്കുണ്ടായ നഷ്ടത്തിന് അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്.

രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​ര്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ റെ​യി​ല്‍​വേ​യോ​ട് നഷ്‍ടപ​രി​ഹാ​രം ന​ല്‍​കാ​ന്‍ നേരത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സ​ഞ്ജ​യ് ശു​ക്ല എ​ന്ന യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലായിരുന്നു നടപടി. ഈ ഉത്തരവ് പി​ന്നീ​ട് ദേ​ശീ​യ ക​മ്മീ​ഷ​ന്‍ ശ​രി​വ​യ്ക്കു​ക​യും ചെയ്‍തു. എ​ന്നാ​ല്‍ വി​ധിയെ ചോദ്യം ചെയ്‍ത് റെയില്‍വേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തോടെയാണ് ഇപ്പോഴത്തെ സുപ്രധാന വി​ധി​യു​ണ്ടാ​യ​ത്.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കഴിഞ്ഞ ജൂണ്‍ 10ന് അജ്‍മീര്‍-​ജ​മ്മു എ​ക്‌​സ്പ്ര​സി​ല്‍ ജ​മ്മു​വി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ണ് സ​ഞ്ജ​യ് ശു​ക്ല എ​ന്ന യാ​ത്ര​ക്കാ​ര​ന്‍ കു​ടും​ബ​സ​മേ​തം ടി​ക്ക​റ്റ് ബു​ക്ക് ചെയ്‍തത്. 17-ാം തീ​യ​തി ഇ​തേ ട്രെ​യി​നി​ല്‍ തി​രി​ച്ചു​ള്ള യാ​ത്ര​യ്ക്കും ഇദ്ദേഹം ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. 10-ാം തീ​യ​തി യാ​ത്ര പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 11ന് ​രാ​വി​ലെ 8.10ന് ​ജ​മ്മു​വി​ല്‍ എ​ത്തണം.

അ​ത​നു​സ​രി​ച്ച്‌ സ​ഞ്ജ​യ് ശു​ക്ല ജ​മ്മു​വി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് 12നു​ള്ള സ്‌​പൈ​സ് ജെ​റ്റി​ല്‍ ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വി​മാ​ന​ ടി​ക്ക​റ്റും കൂ​ടാ​തെ ദാ​ല്‍ ത​ടാ​ക​ത്തി​ല്‍ ഹൗ​സ് ബോ​ട്ടും ബു​ക്ക് ചെയ്‍തി​രു​ന്നു.എ​ന്നാ​ല്‍ നാ​ലു മ​ണി​ക്കൂ​ര്‍ വൈ​കി, ഉ​ച്ച​യ്ക്ക് 12നാ​ണ് ട്രെയിന്‍ ജമ്മുവില്‍ എത്തിയത്. യാത്രികന്‍ ജ​മ്മു റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തില്‍ എത്തിയപ്പോഴേക്കും ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വി​മാ​നം പറന്നുയര്‍ന്നിരുന്നു. പി​ന്നീ​ട് ശ്രീ​ന​ഗ​റി​ലേ​ക്ക് സ്വ​കാ​ര്യ ടാ​ക്‌​സി​യി​ലാ​ണ് ഇ​വ​ര്‍ പോയ​ത്.

തുടര്‍ന്നാണ് സ​ഞ്ജ​യ് ശു​ക്ല പ​രാ​തി​യുമായി ആ​ല്‍​വാ​ര്‍ ജി​ല്ലഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക​പ​രി​ഹാ​ര സ​മി​തിയെ സമീപിക്കുന്നത്. 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 5000 രൂ​പ വീ​തം ഇ​വ​ര്‍ നേ​രി​ട്ട മാ​ന​സി​ക ക്ലേ​ശ​ത്തി​നും അ​തി​ന് പു​റ​മേ വ്യ​വ​ഹാ​ര ചെ​ല​വും ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​ക​ണ​മെ​ന്നായിരുന്നു ത​ര്‍​ക്ക​പ​രി​ഹാ​ര സ​മിതിയുടെ ഉത്തരവ്. മാത്രമല്ല ജ​മ്മു​വി​ല്‍ നി​ന്നു ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള ടാ​ക്സി യാ​ത്ര​യു​ടെ ചെ​ല​വും ബോട്ടിന് വാ​ട​കയിനത്തില്‍ ന​ല്‍​കി​യ 10,000 രൂ​പ​യും റെ​യി​ല്‍​വേ ന​ല്‍​ക​ണ​മെ​ന്നും കമ്മീഷന്‍ ഉ​ത്ത​ര​വി​ട്ടു. ജി​ല്ലാ സ​മി​തി​യു​ടെ ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​മി​തി​യും പിന്നാലെ ദേ​ശീ​യ കമ്മീഷനും ശ​രി​വച്ചു.

ഇതിനെ ചോദ്യം ചെയ്‍താണ് റെയില്‍വേ സുപ്രീം കോടതിയില്‍ എത്തയിതും തിരിച്ചടി നേരിട്ടതും. ട്രെ​യി​ന്‍ വൈ​കി ഓ​ടു​ന്ന​ത് റെ​യി​ല്‍​വേ​യു​ടെ സേ​വ​ന​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന വീഴ്‍ച അല്ലെന്നായിരുന്നു സു​പ്രീം​കോ​ട​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലിന്‍റെ വാദം.

സ്വ​കാ​ര്യ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും മ​ത്സ​ര​വു​മു​ള്ള ഇ​ക്കാ​ല​ത്ത് പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച സു​പ്രീം​കോ​ട​തി രാ​ജ്യ​ത്ത് ഒ​രു യാ​ത്ര​ക്കാ​ര​നും റെ​യി​ല്‍​വേ ഉ​ള്‍​പ്പ​ടെ അ​ധി​കൃ​ത​രു​ടെയും ഭരണകൂടത്തിന്‍റെയും കാ​രു​ണ്യ​ത്തി​ന് വേ​ണ്ടി കാ​ത്തു​നി​ല്‍​ക്കേ​ണ്ട ദു​ര​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags: supreme court judgementIndian RailwaysIndian Railway acheives 100% punctuality
Share2
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies