Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പുത്തൂരില്‍ മിന്നൽച്ചുഴലി; വ്യാപക നാശനഷ്ടം; വാതവിസ്ഫോടനമെന്ന് കാലാവസ്ഥാ വിദഗ്ധർ

by Brave India Desk
Sep 9, 2021, 10:58 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പുത്തൂർ : പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും സുവോളജിക്കൽ പാർക്കിനടുത്ത് മാഞ്ചേരിയിലും മിന്നൽ ചുഴലിക്കാറ്റ്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളിൽ മൂന്നുമിനിറ്റ് വീതം വീശിയ മിന്നൽ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടാക്കിയിരിക്കുന്നത്. മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളൽമൂലമുണ്ടാവുന്ന വാതവിസ്ഫോടനം (down burst) എന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബർമരങ്ങൾ ഒടിഞ്ഞുവീണു. കുലച്ച 3,000 നേന്ത്രവാഴകൾ നശിച്ചു. ശക്തമായ മഴയ്ക്കുശേഷമാണ് വലിയ ശബ്ദത്തോടെ മരങ്ങൾ ആടിയുലഞ്ഞ് നിലംപതിച്ചത്. തെങ്ങുകൾ വട്ടംമുറിഞ്ഞ്‌ ദൂരേക്കു വീണു. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് കമ്പികൾ പൊട്ടിവീണതോടെ പ്രദേശം മുഴുവൻ ഇരുട്ടിലായി. വഴിയിൽ പലയിടത്തും മരങ്ങൾ വീണുകിടന്നത് നാട്ടുകാർ മുറിച്ചുനീക്കി. മരങ്ങൾ മറിഞ്ഞുവീണും കാറ്റിൽ മേൽക്കൂരകൾ പറന്നുപോയതുമായ വീടുകൾ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

റവന്യൂമന്ത്രി കെ. രാജൻ ഓൺലൈനിൽ അടിയന്തരയോഗം വിളിച്ചു. നാശനഷ്ടം നേരിട്ടവർക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളിൽ പരാതി നൽകാനുള്ള സൗകര്യമൊരുക്കിയതായും പ്രശ്നപരിഹാരത്തിന് വൈകാതെ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

എന്താണ് വാതവിസ്ഫോടനം (down burst)

മഴക്കാലത്ത് ഉയർന്നുപൊങ്ങുന്ന ഇടിമിന്നൽ മേഘങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന മർദം താഴേക്കെത്തുമ്പോഴാണ് വാതവിസ്ഫോടനം ഉണ്ടാകുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. ഗോപകുമാർ ചോലയിൽ പറയുന്നു. മഴക്കാലത്ത് ഇടിമിന്നൽ മേഘങ്ങൾ മുകളിലേയ്ക്ക് വളർന്നാണ് ഇങ്ങനെ മർദമുണ്ടാകുന്നത്.

മഴയോടൊപ്പമോ മഴയില്ലാത്തപ്പോഴോ ഇത്തരത്തിൽ കാറ്റുണ്ടാകാം. ഏകദേശം അഞ്ച് കിലോമീറ്ററിനുള്ളിലേ കാറ്റുണ്ടാകൂ. ചുഴലിപോലെ കനത്ത കാറ്റുവീശി വ്യാപകമായ നാശമുണ്ടാക്കും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗമുണ്ടാകും. 45 കിലോമീറ്ററിലധികം വേഗമുള്ളതിനെത്തന്നെ ശക്തമായ കാറ്റ് എന്നാണ് കാലാവസ്ഥാവകുപ്പ് രേഖപ്പെടുത്തുന്നത്.

ഇടിമിന്നൽ മേഘങ്ങളുടെ സാന്നിധ്യം അടുത്തകാലത്തായി കേരളത്തിലെ പല ഭാഗത്തും ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് അന്തരീക്ഷത്തിലെ മേഘങ്ങൾക്കുണ്ടാകുന്ന അവസ്ഥാന്തരങ്ങളാണിതെല്ലാമെന്നും ഡോ. ഗോപകുമാർ പറയുന്നു.

Tags: hurricanehurricane KeralaDown burst
Share17
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies