തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യശാലകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍ ഇല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്. ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത് ഒരു വസ്തുതയില്ലാത്ത പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.
ഒഴിഞ്ഞുകിടക്കുന്ന ഡിപ്പോ കെട്ടിടങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുടങ്ങുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ദ്ദേശം വന്നുവെന്നതല്ലാതെ ഒരു ആലോചനയും ഇതിനു പിന്നില്‍ നടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദേശപ്രകാരം നൂറിനടുത്തു മദ്യശാലകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും ആ ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ആലോചന നടക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇത്തരമൊരു നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
Discussion about this post