മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇന്ത്യൻ ടീം കളിക്കാൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ ടീമിലെ കൊവിഡ് ബാധ കാരണമാണ് താരങ്ങൾ വിസമ്മതം അറിയിച്ചത്.
നേരത്തെ അവസാന ടെസ്റ്റ് മത്സരം മുന്‍നിശ്ചയപ്രകാരം തന്നെ വെള്ളിയാഴ്ച നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നായിരുന്നു ഇത്.
കോച്ച് രവി ശാസ്ത്രിക്കും ബൗളിങ് കോച്ച് ഭരത് അരുണിനും പിന്നാലെ ജൂനിയര്‍ ഫിസിയോ യോഗേഷ് പാര്‍മറും പോസിറ്റിവായതോടെ മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വ്യാഴാഴ്ച ഇന്ത്യന്‍ ടീം പരിശീലനത്തിനിറങ്ങിയിരുന്നില്ല.
ആര്.ടി.പി.സി.ആര് പരിശോധന ഫലം വരുന്നതുവരെ കളിക്കാര്‍ സമ്പര്‍ക്കമില്ലാതെ തുടരണമെന്നതിനാലാണ് വ്യാഴാഴ്ച ടീം പരിശീലനം ഒഴിവാക്കിയത്.
Discussion about this post