Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന 36 റഫാലുകളും ഇന്ത്യന്‍ വ്യോമസേനയ്ക്ക് കീഴിൽ അണിനിരക്കും; വിമാന വാഹിനി കപ്പലുകളിലും റഫാലിനെ ഉള്‍പ്പെടുത്താന്‍ ആലോചനയുമായി നാവിക സേനയും

by Brave India Desk
Sep 10, 2021, 07:11 pm IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ഡല്‍ഹി : ഏറെ വിവാദങ്ങളും പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങളും നേരിട്ടപ്പോഴും ഫ്രാന്‍സില്‍ നിന്നും റഫാല്‍ വാങ്ങുന്നതിനുള്ള തീരുമാനം റദ്ദാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കണമെന്ന വ്യോമസേനയുടെ അതിയായ ആഗ്രഹങ്ങളും, ഈ വിമാനങ്ങള്‍ കൂടി എത്തിയാല്‍ സേനയ്ക്കുണ്ടാകുന്ന പുതുശക്തിയും മനസിലാക്കിയാണ് റഫാലിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഇപ്പോഴിതാ റഫാലിനെ സംബന്ധിച്ചുള്ള പുതിയ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരി വയ്ക്കുന്നതാണ്.

ഫ്രാന്‍സില്‍ നിന്നും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ 36 റഫാലുകളും അടുത്ത മൂന്ന് മാസങ്ങള്‍ കൊണ്ട് ഇന്ത്യന്‍ വ്യോമസേനയുടെ കൊടിക്കീഴില്‍ അണിനിരക്കും എന്ന് ഉറപ്പായിരിക്കുകയാണ്. അടുത്ത മൂന്ന് മാസങ്ങളിലായി ഓരോ മാസവും മൂന്ന് വീതം റഫാലുകളാവും ഫ്രാന്‍സ് കൈമാറുക. ഇതില്‍ ആദ്യാ ബാച്ച്‌ അടുത്ത മാസം 13 ന് ജാംനഗര്‍ ബേസില്‍ ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.

Stories you may like

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

പതിവ് പോലെ ഫ്രാന്‍സില്‍ നിന്നും നിര്‍ത്താതെ ഇന്ത്യയിലേക്ക് പറക്കുന്ന കരുത്തന്‍മാര്‍ക്ക് ആവശ്യമായ ഇന്ധനം യു എ ഇയുടെ ആകാശത്ത് വച്ച്‌ നല്‍കും.
ഇന്ത്യ ഫ്രാന്‍സിനോട് ആവശ്യപ്പെട്ട പ്രകാരം എല്ലാ വിമാനങ്ങളും എത്തിയ ശേഷം ജനുവരിമാസത്തോടെ വിമാനങ്ങളില്‍ അത്യാധുനിക ആയുധങ്ങളും, ശേഷി വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികമായ മെച്ചപ്പെടുത്തലുകളും നടത്തും. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നും ഇന്ത്യ സ്വന്തമാക്കുന്ന ചില സംവിധാനങ്ങള്‍ കൂടി റഫാലില്‍ കൂട്ടിച്ചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ ടു ഗ്രൗണ്ട്, എസ് സി എല്‍ പി ലാന്‍ഡ് അറ്റാക്ക്, എയര്‍ ടു എയര്‍ മിസൈലുകള്‍ എന്നിവയില്‍ ഏറ്റവും ഉയരത്തിലും കൃത്യതയോടും പ്രയോഗിക്കാവുന്ന ആയുധങ്ങള്‍ റഫാലില്‍ ഘടിപ്പിക്കും. കൂടുതല്‍ ശക്തമായ റേഡിയോ ആള്‍ട്ടിമീറ്റര്‍, റഡാര്‍ മുന്നറിയിപ്പ് റിസീവര്‍, ലോ ബാന്‍ഡ് ജാമര്‍, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് അപ്പ്, സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍, ഗ്രൗണ്ട് മൂവിംഗ് ടാര്‍ഗെറ്റ് ഇന്‍ഡിക്കേറ്റര്‍, ട്രാക്കിംഗ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച്‌ ആന്‍ഡ് ട്രാക്ക്, മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നവയില്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുള്ള മാറ്റങ്ങള്‍ റഫാലിന്റെ മേന്മയും കരുത്തും വര്‍ദ്ധിപ്പിക്കും.

വ്യോമസേന റഫാലില്‍ കൂടുതല്‍ കരുതരാകുമ്പോൾ നാവിക സേനയും തങ്ങളുടെ വിമാന വാഹിനി കപ്പലുകളില്‍ റഫാലിനെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ റഫാലുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതിക നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യയുടെ കരുത്തായ സുഖോയ് വിമാനങ്ങളുടെ ഇരട്ടി കരുത്താണ് റഫാലിനെ സ്വന്തമാക്കാന്‍ നേവിയേയും പ്രേരിപ്പിക്കുന്നത്.

റഫാലിന്റെ ഒരു സ്‌ക്വാഡ്രണ്‍ റഷ്യന്‍ സു 30 എംകെഐയുടെ 2.5 സ്‌ക്വാഡ്രണുകള്‍ക്ക് തുല്യമാണ്. ഇതിന് പുറമേ ഇന്ത്യന്‍ വ്യോമ പ്രതിരോധത്തിന് ശക്തമായ കവചമൊരുക്കാന്‍ റഷ്യയില്‍ നിന്നും സ്വന്തമാക്കുന്ന എസ് 400 വ്യോമ പ്രതിരോധ സംവിധാനം കൂടി എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്.

Tags: Rafale Fighter Jetindian navy
Share13
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies