Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇന്ന് സെ​പ്​​റ്റം​ബ​ര്‍ 11: ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് രണ്ടു പതിറ്റാണ്ട്; അമേരിക്ക മാറിമറിഞ്ഞ മണിക്കൂറുകള്‍

by Brave India Desk
Sep 11, 2021, 07:45 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ഇരുപതാണ്ട്. 2001ൽ യുഎസിനു നേർക്ക് ഭീകരസംഘടനയായ അൽഖായിദ നടത്തിയ ആക്രമണത്തിൽ മൂവായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ രാജ്യാന്തര ഭീകരതയ്ക്കെതിരായ പോരാട്ടം ഏറ്റെടുത്ത അമേരിക്ക അഫ്ഗാനിസ്ഥാൻ, ഇറാഖ്, യെമൻ, ലിബിയ, സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തി. മധ്യപൂർവദേശത്തെ രാഷ്ട്രീയവും ഭരണവും സമാധാനവും ഇതോടെ മാറിമറിഞ്ഞു.

ലോ​ക​ച​രി​ത്ര​ത്തെ പ​ല​രീ​തി​യി​ല്‍ വി​ഭ​ജി​ക്കാ​റും അ​ട​യാ​ള​പ്പെ​ടു​ത്താ​റു​മു​ണ്ട്. നാം ​ജീ​വി​ക്കു​ന്ന ലോ​ക​ത്തെ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക 11 സെ​പ്​​റ്റം​ബ​ര്‍ 2001നു​ശേ​ഷ​മു​ള്ള കാ​ലം എ​ന്നാ​യി​രി​ക്കും. അ​മേ​രി​ക്ക​യി​ലെ ഐ​തി​ഹാ​സി​ക​മാ​യ വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റും പെന്‍റ​ഗ​ണ്‍ ബി​ല്‍​ഡി​ങ്ങും ആ​ക്ര​മി​ക്ക​​പ്പെ​ട്ട ദി​വ​സം. ലോ​ക​ക്ര​മ​ത്തെ​ത്ത​ന്നെ മു​ച്ചൂ​ടും മാ​റ്റി​മ​റി​ച്ച ആ ​ഭീ​ക​രാ​ക്ര​മ​ണം അ​ര​ങ്ങേ​റി​യി​ട്ട്​ ഇ​ന്നേ​ക്ക്​ ര​ണ്ടു​ പ​തി​റ്റാ​ണ്ട്​ പൂ​ര്‍​ത്തി​യാ​വു​ന്നു. കാ​ലിഫോ​ര്‍​ണി​യ വ​ഴി പോ​കേ​ണ്ടി​യി​രു​ന്ന നാ​ലു​ യാ​ത്രാ​വി​മാ​ന​ങ്ങ​ളാ​ണ്​ 19 പേ​ര​ട​ങ്ങു​ന്ന അ​ല്‍​ഖാ​ഇ​ദ ഭീ​ക​ര​സം​ഘം റാ​ഞ്ചി​യ​ത്. അ​തി​ല്‍ ​ ര​ണ്ടു​ വി​മാ​ന​ങ്ങ​ള്‍ ന്യൂ​യോ​ര്‍​ക്കി​ലെ വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റിന്റെ ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ളി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റ്റി. മ​റ്റൊ​ന്ന്​ വാ​ഷി​ങ്​​ട​ണി​ലെ പെന്‍റ​ഗ​ണ്‍ ബി​ല്‍​ഡി​ങ്ങി​ല്‍, നാ​ലാ​മ​ത്തെ വി​മാ​നം പെ​ന്‍​സ​ല്‍​വേ​നി​യ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ക​യും ചെ​യ്​​തു.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

3000ത്തി​ലേ​റെ ജീ​വ​നു​ക​ളാ​ണ്​ പൊ​ലി​ഞ്ഞ​ത്. എ​ത്ര​യോ ഇ​ര​ട്ടി പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. സം​ഭ​വം സൃ​ഷ്​​ടി​ച്ച മാ​ന​സി​ക-​സാ​മൂ​ഹി​ക ആ​ഘാ​ത​ങ്ങ​ള്‍ വി​വ​ര​ണ​ങ്ങ​ള്‍​ക്ക​പ്പു​റം. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടു നീണ്ട തിരച്ചിലിനു ശേഷമാണ് കണ്ടെത്തി വധിച്ചത്. പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞ ലാദനെ 2011 മേയ് രണ്ടിനാണു യുഎസ് സൈനിക കമാൻഡോകൾ വധിക്കുന്നത്. ഭീകരാക്രമണത്തിനു പിന്നാലെ അറസ്റ്റിലായ ഖാലിദ് ഷെയ്‌ക്ക് മുഹമ്മദ് ഉൾപ്പെടെയുള്ള അൽഖായിദ നേതാക്കളുടെ വിചാരണ പൂർത്തിയായിട്ടില്ല.
സെപ്റ്റംബർ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യരേഖകളിൽ ചിലതു പുറത്തുവിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയിട്ടുണ്ട്. ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ദീർഘനാളായി ആവശ്യപ്പെട്ടിരുന്നതാണിത്. ഇന്ന് ഗ്രൗണ്ട് സീറോയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ബൈഡൻ പങ്കെടുക്കും.

ഇതായിരുന്നു ആ ​ദി​വ​സ​ത്തെ സം​ഭ​വ​ഗ​തി​ക​ള്‍:-

രാ​വി​ലെ 7.59: ബോ​സ്​​റ്റ​ണി​ലെ ലോ​ഗ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ 81 യാ​ത്ര​ക്കാ​രെ​യും 11 ജീ​വ​ന​ക്കാ​രെ​യും വ​ഹി​ച്ച്‌​ ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​ഴി​യു​ള്ള അ​മേ​രി​ക്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്റെ​ 11ാം ന​മ്പ​ര്‍ വി​മാ​നം പു​റ​പ്പെ​ടു​ന്നു. യാ​ത്ര​ക്കാ​രെ​ന്ന നാ​ട്യ​ത്തി​ല്‍ അ​ഞ്ചു​ ഭീ​ക​ര​രും അ​തി​ല്‍ ക​യ​റി​പ്പ​റ്റി​യി​രു​ന്നു.

8.14: 56 യാ​ത്ര​ക്കാ​രും ഒമ്പത്​ ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന യു​നൈ​റ്റ​ഡ്​ എ​യ​ര്‍​ലൈ​ന്‍​സിന്റെ​ 175ാം ന​മ്പ​ര്‍ വി​മാ​നം ലോ​ഗ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പ​റ​ന്നു​യ​രു​ന്നു. ലോ​സ്​ ആ​ഞ്​​ജ​ല​സ്​ വ​ഴി​യു​ള്ള ഈ ​വി​മാ​ന​ത്തി​ലും അ​ഞ്ചു​ ഭീ​ക​ര​ര്‍ ക​യ​റി​യി​രു​ന്നു.

8.19: 11ാം ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ ദാ​നി​യേ​ല്‍ ലെ​വി​ന്‍ എ​ന്ന യാ​ത്ര​ക്കാ​ര​ന്​ ഭീ​ക​രി​ലൊ​രാ​ളു​ടെ കു​ത്തേ​ല്‍​ക്കു​ന്നു, വി​മാ​നം റാ​ഞ്ച​പ്പെ​ട്ട​താ​യി ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ക്കു​ന്നു.

8.20: അ​മേ​രി​ക്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്റെ​ 77ാം ന​മ്പ​ര്‍ വി​മാ​നം വാ​ഷി​ങ്​​ട​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ ലോ​സ്​ ആ​ഞ്​​ജ​ല​സി​ലേ​ക്ക്​ പ​റ​ന്നു​യ​രു​ന്നു.

8.42: യു​നൈ​റ്റ​ഡ്​ എ​യ​ര്‍​ലൈ​ന്‍​സിന്റെ ​ 93ാം ന​മ്പ​ര്‍ വി​മാ​നം 33 യാ​ത്ര​ക്കാ​രും ഏ​ഴു ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്നു​യ​രു​ന്നു. നാ​ലു​ ഭീ​ക​ര​ര്‍ വി​മാ​ന​ത്തി​ലു​ണ്ട്.

8.46: റാ​ഞ്ച​പ്പെ​ട്ട 11ാം ന​മ്പ​ര്‍ വി​മാ​നം വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റിന്റെ നോ​ര്‍​ത്ത്​ ട​വ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 92 പേ​രും കൊ​ല്ല​പ്പെ​ടു​ന്നു.

8.50: വി​മാ​നം ത​ക​ര്‍​ന്ന വി​വ​രം പ്ര​സി​ഡ​ന്‍​റ്​ ജോ​ര്‍​ജ്​ ഡ​ബ്ല്യു. ബു​ഷ്​ അ​റി​യി​ക്കു​ന്നു.

8.50: 77ാം ന​മ്പ​ര്‍ വി​മാ​നം തെ​ക്ക​ന്‍ ഒ​ഹാ​യോ​യി​ല്‍​വെ​ച്ച്‌​ റാ​ഞ്ച​പ്പെ​ടു​ന്നു.

9.03: 175ാം ന​മ്പ​ര്‍ വി​മാ​നം വേ​ള്‍​ഡ്​ ട്രേ​ഡ്​ സെന്‍റ​റിന്റെ സൗ​ത്ത്​ ട​വ​റി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ന്നു.

9.28: 93ാം ന​മ്പ​ര്‍ വി​മാ​നം വ​ട​ക്ക​ന്‍ ഒ​ഹാ​യോ​യി​ല്‍ റാ​ഞ്ച​പ്പെ​ടു​ന്നു.

9.37: 77ാം ന​മ്പ​ര്‍ വി​മാ​നം പെന്‍റ​ഗ​ണ്‍ ബി​ല്‍​ഡി​ങ്ങി​ലി​ടി​ച്ച്‌​ തീ ​പ​ട​രു​ന്നു.

9.45: വി​മാ​ന​ങ്ങ​ളെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി സ​മീ​പ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​റ​ക്കാ​ന്‍ യു.​എ​സ്​ ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്‍ (എ​ഫ്.​എ.​എ) നി​ര്‍​ദേ​ശം ന​ല്‍​കു​ന്നു.

9.57: 93ാം ന​മ്പ​ര്‍ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍ റാ​ഞ്ചി​ക​ള്‍​ക്കെ​തി​രെ ചെ​റു​ത്തു​നി​ന്ന്​ വി​മാ​ന​ത്തിന്റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു.

9.59: ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സൗ​ത്ത്​ ട​വ​ര്‍ ത​ക​ര്‍​ന്നു​ വീ​ഴു​ന്നു, 800ലേ​റെ ജീ​വ​നാ​ശം.

10.03: യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും കോ​ക്​​​പി​റ്റി​ല്‍ ഇ​ര​ച്ചു ക​യ​റി​യ​തി​നു പി​ന്നാ​ലെ 93ാം ന​മ്പ​ര്‍ വി​മാ​നം പെ​ന്‍​സ​ല്‍​വേ​നി​യ​യി​ല്‍ ത​ക​ര്‍​ന്നു​വീ​ഴു​ന്നു. 40 പേ​ര്‍ മ​രി​ക്കു​ന്നു. മ​രി​ച്ച​വ​രി​ല്‍ റാ​ഞ്ചി​ക​ള്‍ ഇ​ല്ല.

10.28: വി​മാ​നം ഇ​ടി​ച്ച്‌​ 42 മി​നി​റ്റു​ക​ള്‍​ക്കു​ശേ​ഷം നോ​ര്‍​ത്ത്​​ ട​വ​റും ഇ​ടി​ഞ്ഞു​വീ​ഴു​ന്നു. കെ​ട്ടി​ട​ത്തി​ന​ക​ത്തും പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്ന 1600ലേ​റെ പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

10.50: പെന്‍റ​ഗ​ണിന്റെ അ​ഞ്ചു​ നി​ല​ക​ള്‍ ത​ക​ര്‍​ന്നു​വീ​ഴു​ന്നു.

രാ​ത്രി 8.30: വൈ​റ്റ്​ ഹൗ​സി​ല്‍ പ്ര​സി​ഡ​ന്‍​റ്​ ബു​ഷ്​ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു. ഈ ​ദു​ഷ്​​ട​പ്ര​വൃ​ത്തി​ക്കു​ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി മ​റു​പ​ടി ന​ല്‍​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ന്നു.

വേൾഡ് ട്രേഡ് സെന്റർ സമുച്ചയം പുനർനിർമിക്കാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയിൽ. 2 ടവറുകൾ, ആർട്സ് സെന്റർ, പള്ളി എന്നിവയാണ് പൂർത്തിയാകാൻ ബാക്കിയുള്ളത്. ഗ്രൗണ്ട് സീറോയിൽ 9/11 സ്‌മാരകം ഭീകരാക്രമണത്തിന്റെ 10–ാം വാർഷിക ദിനത്തിൽ തുറന്നുകൊടുത്തിരുന്നു. 1,10,000 ചതുരശ്ര അടി വിസ്‌തീർണമുള്ള മ്യൂസിയം പിറ്റേവർഷം തുറന്നു.

മൻഹാറ്റനിലെ 16 ഏക്കറിലായിരുന്നു വേൾഡ് ട്രേഡ് സെന്റർ. ഇതിന്റെ പകുതിയോളം ഭാഗത്താണു സ്‌മാരകം. ആക്രമണത്തിൽ നിലംപൊത്തിയ 2 ടവറുകൾ നിലനിന്നിരുന്ന അതേ സ്‌ഥലങ്ങളിലായി 2 ജലാശയങ്ങളാണു സ്‌ഥാപിച്ചിരിക്കുന്നത്. ഓരോന്നും ഒരേക്കർ വീതം വ്യാപ്‌തിയുള്ളതാണ്. കൃത്രിമ ജലധാരകളുമുണ്ട്. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ജലാശയവക്കിൽ കൊത്തിവച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന് ഉത്തരവാദികളെന്നു യുഎസ് കണ്ടെത്തിയ 5 പേരുടെ വിചാരണ ഇതേവരെ ആരംഭിച്ചിട്ടില്ല. വിചാരണയ്ക്കു മുൻപായി കഴിഞ്ഞയാഴ്ച ഇവരെ ഗൊണ്ടനാമോ ബേയിലെ സൈനിക കോടതി മുൻപാകെ ഹാജരാക്കിയിരുന്നു. കോവിഡ് കാരണം 17 മാസങ്ങൾക്കു ശേഷമാണു നടപടി പുനരാരംഭിച്ചത്. ജനുവരിയിൽ നടക്കേണ്ട മിലിറ്ററി ട്രൈബ്യൂണൽ ജൂറി തിരഞ്ഞെടുപ്പും പൂർത്തിയായിട്ടില്ല. കുവൈത്തിൽ വളർന്ന പാക്ക് സ്വദേശി ഖാലിദ് ഷെയ്ഖ് മുഹമ്മദാണ് (56) പ്രതികളിൽ മുഖ്യൻ. ആക്രമണത്തിന്റെ നടത്തിപ്പ് ചുമതല ഇദ്ദേഹത്തിനായിരുന്നു. റംസി ബിൻ അൽ ഷിബ് (49), വിലിദ് ബിൻ അട്ടാ, ഖാലിദ് ഷെയ്ഖിന്റെ ബന്ധു അമ്മർ അൽ ബലൂച്, മുസ്തഫ അൽ ഹവ്സാവി എന്നിവരാണു മറ്റു പ്രതികൾ.

Tags: world trade centreAL QuaidaWorld trade centre attack
Share1
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies