കോട്ടയം: നാർക്കോട്ടിക്- ലവ് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി പി സി ജോർജ്ജ്. ബിഷപ്പിന്റെ പ്രസ്താവന യാഥാർത്ഥ്യ ബോധത്തോടെ ഉള്ളതാണെന്ന് പി സി ജോർജ്ജ് പറഞ്ഞു. ലവ് ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവ യാഥാർത്ഥ്യമാണെന്ന് മുൻ നിലപാട് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി സി ജോർജ്ജ് ആവർത്തിച്ചു.
ബിഷപ്പിന്റെ പ്രസ്താവനയെ തുടർന്ന് പ്രകടനം നടത്തിയ മുസ്ലീം സംഘടനകളെ പി സി ജോർജ്ജ് വിമർശിച്ചു. ബിഷപ്പ് പള്ളിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കാനുള്ള നീക്കം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഒ അബ്ദുള്ള ചന്തപ്പിള്ളേരുടെ നിലവാരത്തിൽ വർഗീയത പറയുന്ന ആളാണെന്ന് പി സി ജോർജ്ജ് പറഞ്ഞു. ക്രൈസ്തവ വിശ്വാസങ്ങളെ ഒ അബ്ദുള്ള അവഹേളിച്ചത് പി സി ജോർജ്ജ് എടുത്ത് പറഞ്ഞു.
പത്ത് വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞ മുജാഹിദ് ബാലുശ്ശേരിയെ പോലെ വൃത്തികെട്ടവൻ രാജ്യത്തില്ലെന്ന് പി സി ജോർജ്ജ് പറഞ്ഞു. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവ യാഥാർത്ഥ്യമാണ്. മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന 99 ശതമാനം പേരും മുസ്ലീം വിഭാഗത്തിൽ പെട്ടവരാണെന്നും പി സി ജോർജ്ജ് ആരോപിച്ചു.
Discussion about this post