തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിച്ച് ദീപിക ദിനപത്രത്തില്‍ ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് പുതിയ ലേഖനം.
പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എല്‍.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം.
പാലാ ബിഷപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പത്രത്തിന്റെ മുഖപ്രസംഗം. ‘അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
Discussion about this post