കൊല്ലം: കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. പ്രായാധിക്യം മൂലമുണ്ടായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് 2.30 യ്ക്ക് കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ നടക്കും.
പതിമൂന്നാം വയസില്‍ “തെരുവിന്റെ മക്കള്‍’ എന്ന നാടകത്തിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. പതിനായിരത്തിലധികം വേദികളില്‍ കഥപറഞ്ഞു.
ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ “കാക്കവിളക്ക്’ ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ.
Discussion about this post