ഭബാനിപൂർ: നിയമസഭാ മണ്ഡലമായ ഭബാനിപൂരിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നേരിടാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) തിരഞ്ഞെടുത്ത അഭിഭാഷക പ്രിയങ്ക ടിബ്രേവാൾ തൃണമൂൽ കോൺഗ്രസിനെതിരെ (ടിഎംസി) മത്സരിക്കുമെന്ന് തിങ്കളാഴ്ച വിശദീകരിച്ചു. പ്രിയങ്ക ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; “അനീതിക്കെതിരായ പോരാട്ടം, പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് നീതിക്കുവേണ്ടിയുള്ള പോരാട്ടം”എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.
”ഇത് അനീതിക്കെതിരായ പോരാട്ടമാണ്. കൂടാതെ പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് വേണ്ടിയുള്ള നീതിക്കായുള്ള പോരാട്ടവുമാണ്. ഭബാനിപ്പൂരിലെ ജനങ്ങളോട് ഒരു വലിയ അവസരം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അതിനാൽ, അവർ മുന്നോട്ട് വന്ന് ചരിത്രം സൃഷ്ടിക്കണം” -പ്രിയങ്ക പറഞ്ഞു.
കിഴക്കൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തെക്കുറിച്ചുള്ള വിചാരണകളിൽ കൽക്കട്ട ഹൈക്കോടതിയിൽ പാർട്ടിയെ പ്രതിനിധീകരിച്ച പ്രിയങ്ക, പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവമോർച്ചയുടെ (BJYM) വൈസ് പ്രസിഡന്റാണ്. ബിജെപിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഭബാനിപൂരിലെ ചുമരിൽ വരച്ചുകൊണ്ടാണ് അവർ ഞായറാഴ്ച ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചത്. 2014 ൽ ആണ് ഇവർ ബിജെപിയിൽ ചേർന്നു.
അതേസമയം, മമത ബാനർജി കഴിഞ്ഞ വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. സെപ്റ്റംബർ 30-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബർ 3-ന് നടത്താനാണ് തീരുമാനം.
Discussion about this post