കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബോംബാക്രമണം. ബി.ജെ.പി എം.പി അര്ജുന് സിങ്ങിന്റെ വീട്ടിലേക്കാണ് മൂന്ന് ബോംബുകള്‍ എറിഞ്ഞത്.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധനക്കായി ശേഖരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ തണലില്‍ ജീവിക്കുന്ന ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് അര്ജുന് സിങ് ആരോപിച്ചു.
സെപ്റ്റംബര്‍ എട്ടിന് രാവിലെ ബൈക്കിലെത്തിയ മൂന്നുപേര്‍ എം.പിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായി പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. വീടിന് ചില കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Discussion about this post