കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഇന്ത്യന്‍ വംശജനായ പൗരനെ തലസ്ഥാനമായ കാബൂളില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് സംഭവം. തോക്കുധാരികളായ സംഘം കര്തേ പര്‍വാന്‍ മേഖലയില്‍ നിന്നും ബാന്‍സുരി ലാല്‍ (50) എന്നയാളെ തട്ടിക്കൊണ്ടുപോയത്.
അകാലിദള്‍ നേതാവ് മന്ജിന്ധര് സിര്‍സയാണ് ഇത് സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തത്. ബന്‍സുരി ലാല്‍ ഹിന്ദു സിഖ് കുടുംബത്തില്‍ ഉള്‍പ്പെട്ടയാളാണെന്നും കുടുംബമാണ് വിവരം നല്‍കിയതെന്നും അകാലിദള്‍ നേതാവ് വ്യക്തമാക്കി. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റു കൂടിയാണ് സിര്‍സ.
അഞ്ചംഗ തോക്കുധാരികള്‍ കാറിലാണ് വ്യവസായി കൊണ്ടുപോയതെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. സഹോദരന് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററില്‍ വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്താണ് അകാലിദള്‍ നേതാവ് വിവരം പരസ്യപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post