ഡല്‍ഹി: സ്പുട്നിക് ഒറ്റ ഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന് ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. വിദഗ്ധ സമിതി ശിപാര്‍ശക്ക് പിന്നാലെ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) ബുധനാഴ്ച അനുമതി നല്‍കുകയായിരുന്നു.
റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്തുന്നത് റെഡ്ഡീസ് ലബോറട്ടറീസ് ആണ്. സ്പുട്നിക് രണ്ട് ഡോസ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐ കഴിഞ്ഞ ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു.
നിലവില്‍ റഷ്യ, യു.എ.ഇ, ഘാന എന്നിവിടങ്ങളില്‍ സ്പുട്നിക് ഒറ്റ ഡോസ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. കോവിഡിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post