Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും അധികാരത്തര്‍ക്കം; ഏകദിന ക്രിക്കറ്റില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റാന്‍ വിരാട് കോലി ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കോലിയുടെ രാജിക്ക് പിന്നിലും ബിസിസിഐയുടെ അതൃപ്തി

by Brave India Desk
Sep 17, 2021, 04:51 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

ദുബായ്: ട്വന്റി 20 ടീമിന്റെ നായക സ്ഥാനത്തു നിന്നുള്ള വിരാട് കോലിയുടെ പടിയിറക്കത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ അധികാര തര്‍ക്കം രൂക്ഷമായിരുന്നതായി റിപ്പോര്‍ട്ട്. രോഹിത്ത് ശര്‍മയെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സെലക്ഷന്‍ കമ്മറ്റിയോട് നായകന്‍ വിരാട് കോലി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിന്റെ സമയത്ത് അടക്കം ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഒട്ടും രസകരമല്ലാത്ത കാര്യങ്ങള്‍ പുറത്തുവരുന്നത്.

Stories you may like

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

”ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് കെ എല്‍ രാഹുലിനെ കൊണ്ടുവരണം. അതോടൊപ്പം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനവും രാഹുലിനെ ഏല്‍പ്പിക്കണം. വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് സ്ഥാനമേല്‍ക്കണം. രോഹിത്തിന് ഇപ്പോള്‍ 34 വയസായി. ടീമിന്റെ ഭാവി കണക്കിലെടുക്കുമ്പോള്‍ ദീര്‍ഘകാലത്തേക്ക് ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നില്‍ അര്‍ത്ഥമില്ല.” കോലി സെലക്ഷന്‍ കമ്മറ്റിക്ക് മുമ്പാകെ കെ ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോഹിത്തിനെ നീക്കാന്‍ കോലി ആവശ്യപ്പെട്ടത് ബിസിസിഐയില്‍ ഭിന്നതയ്ക്കിടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ ഉദ്ദേശ്യശുദ്ധിയില്‍ ബിസിസിഐക്ക് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പിന് ശേഷം കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നീക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറായത്.

ഏകദിനത്തിലും ട്വന്റി 20യിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും വൈസ് ക്യാപ്റ്റന്‍ എന്ന നിലയിലും നിര്‍ണായക സ്വാധീനം ചെലുത്തുവാന്‍ രോഹിതിന് കഴിഞ്ഞതായാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍. ബിസിസിഐ രോഹിത്തിനെ പിന്താങ്ങുമെന്ന് സെക്രട്ടറി ജെയ് ഷായുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. ഇന്ത്യന്‍ നായകന്റെ ജോലിഭാരത്തെ കുറിച്ച്‌ ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ജെയ് ഷാ പറഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ നായകനാകണമെന്ന നിര്‍ബന്ധം ബിസിസിഐക്ക് ഇല്ലെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയത്.

മാത്രമല്ല, രോഹിത് ശര്‍മയ്ക്ക് ഡ്രസിങ് റൂമില്‍ കൃത്യമായി ഇടമുണ്ടായി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചിരുന്ന രോഹിത് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ എത്തിയതോടെയാണ് ടീമില്‍ അദ്ദേഹത്തിന് സ്വാധീനം ചെലുത്താനായത്. യുവതാരങ്ങളുമായി അദ്ദേഹത്തിന് രോഹിത്തിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ടുതന്നെയാണ് ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ രോഹിത് ശര്‍മയുടെ അഭിപ്രായം സെലക്ടമാര്‍ തേടിയതും.

ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളില്‍ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് 15 വിജയങ്ങള്‍ സമ്മാനിച്ചു. ഇതിനു പുറമേ 2018ലെ നിദാഹാസ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കി.

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത് ശര്‍മയ്ക്കുള്ളത്. രോഹിത്തിനു കീഴിലാണ് 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ജേതാക്കളായത്.

അതേ സമയം വിരാട് കോലി നായകനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 132 മത്സരങ്ങള്‍ നയിച്ചപ്പോള്‍ 60 മത്സരങ്ങളില്‍ ജയംനേടാനായി. 65 മത്സരങ്ങളില്‍ പരാജയം നേരിട്ടു. നാല് മത്സരങ്ങള്‍ ഫലം കാണാതെ പോയി. ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടം നേടാന്‍ ബാംഗ്ലൂരിനായില്ല എന്നത് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വിരാട് കോലി ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കിയത്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം താരം സ്ഥാനമൊഴിയും. പിന്നാലെ ആര് ക്യാപ്റ്റനാകുമെന്നുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നതില്‍ ഒരാളാണ് സീനിയര്‍ താരമായ രോഹിത് ശര്‍മ. യുവാക്കള്‍ക്ക് നേതൃസ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീഴും.

Tags: indian cricket teamrohit sharmavirat kohli
Share6
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies