കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ച പട്ട് അർപ്പിച്ച് ന്യൂനപക്ഷ മോർച്ച. പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകളോടൊപ്പം രാജ്യത്തിന്റെ ക്ഷേമത്തിനും പ്രാർഥനകൾ നേർന്നു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് അഡ്വ. എസ്. മുഹമ്മദ് റിഷാൽ, ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് കാസിം ഹാജി, ബേപ്പൂർ മണ്ഡലം പ്രസിഡൻറ് അബ്ദുൽ മൻസൂർ, നോർത്ത് മണ്ഡലം പ്രസിഡൻറ് അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
Discussion about this post