തിരുവനന്തപുരം: കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പാറശാലയില്‍ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. പാറശാല സ്വദേശി സാബുവിനെയാണ് സുഹൃത്ത് ബിനു കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ കിണര്‍ കുഴിക്കുന്നതിനിടെ ഇരുവരും തമ്മില്‍ കൂലിയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കിണറിനുള്ളില്‍ മണ്ണ് മാറ്റികൊണ്ടിരുന്ന സാബുവിന്റെ തലയിലേക്ക് ബിനു കല്ലെടുത്തിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കിണറ്റില്‍ കുഴഞ്ഞു വീണ സാബുവിനെ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതര്‍ പറഞ്ഞു. സാബുവിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ ബിനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post