ഡല്‍ഹി: ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ ഫ്ലാറ്റില്‍ നിന്ന് ചാടി 52കാരി ആത്മഹത്യ ചെയ്തു. മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയിലെ നേഹ വര്‍മയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് ധരം വര്‍മ അപ്പാര്‍ട്ടമെന്റിലേക്ക് കാറില്‍ പ്രവേശിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ അഞ്ചാം നിലയില്‍ നിന്ന് ചാടിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവിനോടൊപ്പമാണ് നേഹ താമസിച്ചിരുന്നത്. മകനും മകളും അമേരിക്കയിലാണ്. ദമ്പതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജീവനൊടുക്കുന്നതിന് മുന്‍പ് നേഹ “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു” എന്ന മെസേജ് അയച്ചിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്ട്മെന്റിലെ സി.സി.ടി.വി ഫൂട്ടേജില്‍ നിന്നും ലഭ്യമായിട്ടുണ്ട്. സി.സി.ടി.വി ഫൂട്ടേജുകളും മൊബൈല്‍ ഫോണും പൊലീസ് പരിശോധിച്ചു വരികയാണ്.
മക്കള്‍ എത്തിയാലുടന്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post