വാഷിങ്ടണ്‍: ഭീകരവാദം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയവയില്‍ ഇന്ത്യയും യുഎസ്സും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും ഇന്ന് വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊവിഡ് വ്യാപനം, നിയന്ത്രണം, വാക്സിന് ഉല്പാദനം, വിതരണംതുടങ്ങി വിവിധ ഘടകങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ക്വാഡ് വാക്സിന് സഹകരണത്തിലൂടെ വാക്സിന് ഉല്‍പ്പാദിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. വാക്സിനേഷന് കാപയിനും വാക്സിന് വിതരണ ദൗത്യത്തിലെ സജീവതയും കമല ഹാരിസ് എടുത്തു പറഞ്ഞു.
സ്വന്തം രാജ്യത്ത് മാത്രമല്ല, വിദേശരാജ്യങ്ങളിലും സമാധാനം കൈവരുത്താനുള്ള ശ്രമങ്ങളില്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് ഇരുവരും പറഞ്ഞു. വ്യോമമേഖലയിലും സഹകരണം ആവശ്യമുണ്ടെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.
യുഎന്‍ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി വാഷിങ്ടണിലെത്തിയത്.
Discussion about this post