ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് സ്ഥാപനമായ ഫേസ്്ബുക്ക് അതിന്റെ സ്വന്തം ഉപഗ്രഹം 2016 ല്‍ വിക്ഷേപിക്കും.ഫേസ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സ് കേന്ദ്രമായുള്ള ‘യൂറ്റല്സാറ്റി’ന്റെ പങ്കാളിത്തത്തോടെയാണ് ഫെയ്സ്ബുക്ക് കൃത്രിമോപഗ്രഹം വിക്ഷേപിക്കുകയെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ഭൂമുഖത്തെ വിദൂരമേഖലകളില്‍ സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ഫെയ്സ്ബുക്കിന്റെ ബൃഹത്പദ്ധതിയുടെ ഭാഗമായാണ് ഉപഗ്ര വിക്ഷേപണം. വിദൂര ആഫ്രിക്കാന്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുകയാകും ഫേസ്ബുക്കിന്റെ ആദ്യ സാറ്റ്ലൈറ്റ് ചെയ്യുക.
Discussion about this post