1921-ൽ ആദിശങ്കരൻ്റെ മണ്ണിലെ ഹിന്ദുക്കളെ രക്ഷിക്കാനെത്തിയത് ഗോരഖ്നാഥൻ്റെ ധീരയോദ്ധാക്കളായ ഗൂർഖാ സൈനികരാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 1921-ൽ മാപ്പിളമാർ നടത്തിയ ഹിന്ദുവംശഹത്യയെ അമർച്ച ചെയ്ത ഗൂർഖാ പട്ടാളത്തെപ്പറ്റിയാണ് യോഗി ഇങ്ങനെ പറഞ്ഞത്. പാഞ്ചജന്യ എന്ന മാദ്ധ്യമത്തിൽ മലബാർ ഹിന്ദു വംശഹത്യയെപ്പറ്റി നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
ഗൂർഖകളെ ഗോരഖ്നാഥൻ്റെ സൈന്യമായാണ് കണക്കാക്കുന്നത്. ഗോരഖ്നാഥ മഠത്തിൻ്റെ പ്രധാന പുരോഹിതനാണ് (മഹന്ത്) നാഥ സമ്പ്രദായത്തിലെ സന്യാസിയായ യോഗി ആദിത്യനാഥ്. ഗൂർഖകളുടെ ഗുരുസ്ഥാനമാണ് യോഗി ആദിത്യനാഥിനുള്ളത്.
മലബാർ ഹിന്ദു വംശഹത്യാ ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 25നാണ് ഈ നിർണ്ണായകമായ പ്രസ്താവന അദ്ദേഹം നടത്തിയത്. മലബാറിലെ ഹിന്ദുക്കളുടെ രക്ഷകരായെത്തിയ ഗൂർഖാ പട്ടാളത്തിൻ്റെ ധീരതയെ യോഗി അനുമോദിക്കുകയും ചെയ്തു. 1921 മലബാർ ഹിന്ദു വംശഹത്യക്ക് അറുതി വരുത്തിയത് ഗുർഖ പട്ടാളത്തിന്റെ വരവോടെയാണ്. കലാപം അടിച്ചമർത്തിയതും, കലാപകാരികളെ കീഴടക്കാൻ കഴിഞ്ഞതും ഗൂർഖ പടയാളികളുടെ പരാക്രമം മൂലം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളുടെ വംശഹത്യയിലേക്കും അവരുടെ സ്വത്തുവകകള്‍ കൊള്ളയടിച്ചതിലേക്കും നയിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെയും മാപ്പിള ലഹളയെയും ലജ്ജയില്ലാതെ വെള്ളപൂശുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. ചിലര്‍ ഇതിനെ മാപ്പിള കലാപം എന്ന് വിളിച്ചു, മറ്റുള്ളവര്‍ ഇതിനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയത്തില്‍ മുസ്ലീങ്ങളുടെ കോപത്തിന്റെ പ്രത്യാഘാതവും പ്രഭാവവും എന്ന് വിളിച്ചു.
1921-ല്‍ മലബാറില്‍ ജന്മിമാർ മുസ്ലീങ്ങളെ പീഡിപ്പിച്ചതായി ഈ ആളുകള്‍ അവകാശപ്പെട്ടു. അങ്ങനെയങ്കിൽ നിരപരാധികളായ പതിനായിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. ആ ഹിന്ദുക്കളിൽ ജന്മികളല്ലാത്ത സാധുക്കളായ ആയിരക്കണക്കിന് ഹിന്ദുക്കൾ ഉണ്ടായിരുന്നു. ഹിന്ദുക്കൾ മതം മാറാൻ വിസമ്മതിച്ചതുകൊണ്ട് മാത്രമാണോ അവരെ കൂട്ടക്കൊല ചെയ്തതെന്നും, യോഗി ചോദിച്ചു.
എന്നാൽ മലബാർ കലാപത്തെ മാർക്സിസ്റ്റും ഇടതുപക്ഷ ചരിത്രകാരന്മാരും അവരുടെ പ്രത്യയശാസ്ത്ര വിവരണങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി ഒരു കർഷക പ്രക്ഷോഭമായി മാറ്റിയെടുക്കുകയായിരുന്നുവെന്നും യോഗി വിമർശിച്ചു. സംഘടിത വോട്ട് ബാങ്ക് മാത്രമായിരുന്നു ഇടതുപാർട്ടികളുടെ ലക്ഷ്യം.
രാഷ്ട്രീയക്കാർ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിലൂടെ ദക്ഷിണേന്ത്യയിലെ ഹിന്ദുവിരുദ്ധ വികാരങ്ങൾ കൂടുതൽ പ്രകോപിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായി മോപ്ലാ (മാപ്പിള) മുസ്ലീങ്ങളുടെ കുപ്രസിദ്ധമായ മലബാർ വംശഹത്യയുണ്ടായി.
തിയോസഫിസ്റ്റും ഇരുപതാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളിലൊരാളുമായ ആനി ബെസന്റ് തന്റെ ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി’ എന്ന പുസ്തകത്തിൽ മോപ്ല കൂട്ടക്കൊലയെപ്പറ്റിയും ഹിന്ദുക്കളുടെ മേലുള്ള ക്രൂരതയെക്കുറിച്ചും എഴുതിയിരുന്നു. 1924-ല്‍ പ്രസിദ്ധീകരിച്ച ‘മോപ്ല‘ എന്ന പുസ്തകത്തിലൂടെ മലബാര്‍ കൂട്ടക്കൊലയെ ഹിന്ദു വിരുദ്ധ വംശഹത്യ എന്ന് ആദ്യമായി വിവരിച്ചവരില്‍ ഒരാളാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ബി.ആര്‍. അംബേദ്കര്‍ ‘പാകിസ്താന്‍ അല്ലെങ്കില്‍ ഇന്ത്യയുടെ വിഭജനം’ എന്ന ഈ സംഭവത്തിന്റെ വിശദമായ വിവരണം നല്‍കുകയും ഹിന്ദുക്കളുടെ മേല്‍ മുസ്ലീങ്ങള്‍ സ്വതന്ത്രമായി നടത്തിയ ക്രൂരവും അനിയന്ത്രിതവുമായ ക്രൂരതയെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇതെല്ലം മറച്ചു വെച്ചു.
ഗൂർഖ റെജിമെന്റിലെ ധീരരായ പട്ടാളക്കാരും മറ്റ് സൈനിക വിഭാഗങ്ങളും മലബാറിലെ പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് 1921 -ൽ മോപ്ലാ മുസ്ലീങ്ങൾ നടത്തിയ ഹിന്ദു വംശഹത്യ അടിച്ചമർത്താനും ഹിന്ദുക്കളെ മോപ്ല മതഭ്രാന്തന്മാരിൽ നിന്ന് രക്ഷിക്കാനും ധീരമായി പോരാടി. അതെ, ഗോരഖ്നാഥൻ്റ ഭടൻമാരായ ഗൂർഖകൾ ആണ് കലാപകാരികളെ അടിച്ചമർത്തിയത്, യോഗി സംശയത്തിനിടയില്ലാതെ വ്യക്തമാക്കി.
ആ ദിവസങ്ങളില്‍ ദക്ഷിണേന്ത്യയില്‍ വലിയ ഹിന്ദുവിരുദ്ധ വികാരം ഉണ്ടായിരുന്നു, രാഷ്ട്രീയക്കാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിലൂടെ ഇത് കൂടുതല്‍ പ്രകോപിപ്പിക്കപ്പെട്ടു.
ജിഹാദി ഭീകരത മനുഷ്യ വംശത്തിന് മേൽ നടത്തിയ ക്രൂരമായ അഴിഞ്ഞാട്ടമായിരുന്നു മലബാർ വംശഹത്യ. ഈ ജിഹാദി ആശയങ്ങളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാൻ നാം ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്നും യോഗി വ്യക്തമാക്കി.
Discussion about this post