ലഖ്നൗ: രാജ്യത്തെ വാക്സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍. പത്ത് കോടിയിലധികം ആളുകള്‍ക്ക് വാക്സിൻ നൽകി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും വിജയമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
യുപി സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ 15 കോടിയോളം ജനങ്ങള്‍ വാക്സിന് സ്വീകരിക്കാന്‍ അര്‍ഹരാണ്. ഇതില്‍ 8,15,25,547 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് കുത്തിവെപ്പ് നടത്തിക്കഴിഞ്ഞു. 1,85,10,688 പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ ഇന്ത്യയില്‍ പത്ത് കോടി വാക്സിനേഷന് എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തിന്റെയും യുപി സര്‍ക്കാരിന്റെ നിതാന്തമായ പ്രവര്‍ത്തനത്തിന്റെയും ഫലമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ഈ നേട്ടം കൊവിഡിനെതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post