ഡല്‍ഹി: സിപിഐ വിട്ട കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എം എല്‍ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കനയ്യകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. എന്നാല്‍, മേവാനി ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുന്നത് പിന്നീടായിരിക്കും.
എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രാഹുല്‍ ഗാന്ധിക്കും ഹാര്‍ദിക് പട്ടേലിനുമൊപ്പമാണ് കനയ്യയും മേവാനിയും എഐസിസി ആസ്ഥാനത്തെത്തിയത്. ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കായി രാഹുലിനൊപ്പം കനയ്യയും ജിഗ്നേഷും എത്തി.
സിപിഐ ബിഹാര്‍ ഘടകവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയാണ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ കാരണം.
Discussion about this post