കണ്ണൂര്‍: കൊവിഡ് ചികിത്സയിലിരുന്ന ആള് വീണ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജിലാണ് സംഭവം. പയ്യന്നൂര്‍ മൂപ്പന്റകത്ത് അബ്ദുള്‍ അസീസ് (75) ആണ് മരിച്ചത്.
ആശുപ്രതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നുരാവിലെയായിരുന്നു അപകടം. ഇക്കഴിഞ്ഞ 25-നാണ് അബ്ദുള്‍ അസീസിനെ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.
Discussion about this post