ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടിയുടെ മൂന്ന് പ്രാദേശിക നേതാക്കളെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്ര അതിര്‍ത്തി പ്രദേശത്ത് നടക്കുന്ന ബോക്സൈറ്റ് ഖനനവുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ടുപോകലെന്നാണ് പോലിസ് നിഗമനം. വിശാഖപട്ടണം ജില്ലയിലെ ആന്ധ്ര ഒഡീഷ ബോര്‍ഡറിലാണ് സംഭവം.
നേതാക്കള്‍ മാവോവാദിളുടെ തടവിലായ വിവരം പോലീസ് അറിയുന്നത് ഇന്നലെ രാത്രിയോടെയാണ്. നേതാക്കളെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ വനപ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരിക്കാനാണ് സാധ്യത എന്നാണ് പോലീസ് നിഗമനം.മുക്കാലമഹേഷ്, വണ്ടാലം ബാലയ്യ, ബാലയ്യ പാടല്‍ എന്നിവരെയാണ് മാവോവായിസ്റ്റുകള് തട്ടിക്കൊണ്ട് പോയത്.
സംസ്ഥാന അതിര്‍ത്തി പ്രദേശത്ത് നടക്കുന്ന ബോക്സൈറ്റ് ഖനനം അടിയന്തിരമായി നിരോധിക്കണമെന്ന് മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടി.ഡി.പി നേതാക്കളെ മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ ആരും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്ന് നേതാക്കളോടും ധര്കോണ്ടയില് കൂടിക്കാഴ്ചക്കെത്തണമെന്ന് മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ സുരക്ഷിതരായിരിക്കുമെന്നും മാവോയിസ്റ്റുകള്‍ വിശ്വസ്ത കേന്ദ്രങ്ങള്‍ വഴി അറിയിച്ചിരുന്നു. ഇത് വിശ്വസിച്ചെത്തിയ നേതാക്കളെ മാവോയിസ്റ്റുകള്‍ തടവിലാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Discussion about this post