മലപ്പുറം : തവനൂർ എംഎൽഎ കെടി ജലീലിന് വാട്സ്ആപ്പിലൂടെ വധഭീഷണി സന്ദേശം. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് കെടി ജലീൽ പറഞ്ഞു.
രാവിലെയാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. ‘ജലീലേ ഒരു കാര്യം ഓർത്തോ. ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയർകെട്ടാതെ അറുത്താൽ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും. (തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക)’- എന്നാണ് സന്ദേശത്തിൽ പറയുന്നത്.
‘ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്സ് അപ്പ് മെസ്സേജിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതർക്ക് നൽകുന്നുണ്ട്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട’. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post