കൊച്ചി: ഗായകനും സാംസ്കാരിക പ്രവർത്തകനുമായ വി കെ ശശിധരൻ(83) അന്തരിച്ചു. കൊവിഡ് ബാധിതനായിരുന്നു. ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ശശിധരൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയാണ്.
വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.സിനിമയ്ക്ക് വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.പുത്തൻകലവും അരിവാളും, മധുരം മലയാളം, ബാലോത്സവ ഗാനങ്ങൾ എന്നിവയാണ് പ്രധാന ആൽബങ്ങൾ.
1938 ൽ വടക്കൻ പറവൂരിലായിരുന്നു ജനനം. ആലുവ യു സി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.
1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
Discussion about this post