തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍, ഒല്ലൂര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ 16.13 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി ടി.എന്‍. പ്രതാപന് എം.പി അറിയിച്ചു.
എട്ട് മീറ്റര്‍ വീതിയും ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് ഉള്‍പ്പെടുത്തുക.
എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ 23.209 കിലോമീറ്റര്‍ ദൂരം വാട്ടര്‍ ബൗണ്ട് മെക്കാഡം റോഡുകളായാണ് നിര്‍മ്മിക്കുന്നത്. അനുമതി നല്കി 72 ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി.
Discussion about this post