ലണ്ടനില്‍ നിന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യാത്രക്കാരി പ്രസവിച്ചു. വിമാനം പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരും നാല് നഴ്സുമാരും യുവതിയ്ക്ക് വേണ്ട പരിചരണം നൽകി.
യുവതിക്ക് അടിയന്തര ചികില്‍സ നല്‍കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കി.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവും അവിടെയിറങ്ങി. ചൊവ്വാഴ്ച ലണ്ടന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 നാണ് വിമാനം ഹീത്രുവില്‍ നിന്നു പറന്നുയര്‍ന്നത്.
Discussion about this post