ഇന്ത്യയില്‍ നിന്ന് എത്തുന്ന രണ്ടു ഡോസ് കൊവിഡ് വാക്സിന് എടുത്തവരും ക്വാറന്റൈനില്‍ ഇരിക്കണം എന്ന നിബന്ധന പിന്‍വലിച്ച് യുകെ. കോവിഷീല്‍ഡോ യുകെ അംഗീകരിച്ച മറ്റു വാക്സിനുകളോ രണ്ടു ഡോസ് എടുത്തവര്‍ക്ക് തിങ്കളാഴ്ച മുതല്‍ യുകെയിലേക്ക് എത്തിയതിന് ശേഷം ക്വാറന്റൈന് ആവശ്യമില്ല.
കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയെങ്കിലും ഇന്ത്യയിലെ സര്ട്ടിഫിക്കേഷന് രീതി അംഗീകരിക്കില്ലെന്ന നിലപാടാണ് യുകെ സ്വീകരിച്ചത്.
ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന് സ്വീകരിച്ച് എത്തുന്നവര്‍ക്കും ക്വാറന്റൈന് ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടീഷ് പൗരന്മാര്ക്ക് ഇന്ത്യയും ക്വാറന്റീന് ഏര്‍പ്പെടുത്തി.
ഇന്ത്യയുള്‍പ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് യുകെ വാക്സിന് ക്വാറന്റൈന് വേണമെന്ന നിബന്ധന പിന്‍വലിച്ചു. എന്നാല്‍ കൊവാക്സിന് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ടി വരും.
Discussion about this post