മുംബൈ : ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ 51ാം പിറന്നാളാണിന്ന്. മന്നത്ത് അണിഞ്ഞൊരുങ്ങുന്ന ദിവസം. എന്നാല്‍ പതിവിന് വിപരീതമായി ഇന്ന് മന്നത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യത്തിനായുള്ള കാത്തിരിപ്പിലാണ് ഷാരൂഖിന്റെ കുടുംബം. ലഹരി മരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് 12.30 കോടതി പരിഗണിക്കും.
ഒക്ടോബര്‍ രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡിനിടെ ലഹരി മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്. പതിന്നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യനിപ്പോള്‍.
നിരവധി ബോളിവുഡ് താരങ്ങള്‍ ആര്യന്‍ ഖാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി, ഹന്‍സല്‍ മേത്ത, പൂജ ഭട്ട്, ഹൃതിക് റോഷന്‍, മുന്‍ ഭാര്യ സൂസന്‍ ഖാന്‍ തുടങ്ങിയവര്‍ ആര്യന്‍ ഖാന് പരസ്യ പിന്തുണ അറിയിച്ചു.
Discussion about this post