Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

മഹാമാരിയിൽ തകര്‍ന്ന് ഇറ്റലി; 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴ !

by Brave India Desk
Oct 9, 2021, 09:42 pm IST
in International
Share on Facebook
Tweet
WhatsAppTelegram

റോം : ഇറ്റലിയിലുണ്ടായ അതിശക്തമായ മഴയില്‍ വെള്ളം തലയ്ക്ക് മീതെയെത്തിയെന്നാണ് വാര്‍ത്തകള്‍. 12 മണിക്കൂറിനുള്ളിൽ 34 ഇഞ്ച് മഴയാണ് ഇറ്റാലിയിലെ പല പ്രദേശങ്ങളിലും പെയ്തത്. ഇത് യൂറോപ്പിലെ ഏറ്റവും വലിയ മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവൻ പട്ടണമായ റോസിഗ്ലിയോണില്‍, പെയ്യുന്ന ശരാശരി വാർഷിക മഴയുടെ 82.9 ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് പെയ്ത് പോയത്, 34 ഇഞ്ച് മഴ. ഫ്രാൻസ് അതിർത്തിയായ ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ലിഗൂറിയയിലും കനത്ത മഴ പെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Stories you may like

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

വിമാനത്തിൽനിന്നും കാറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചുകടന്ന് ട്രംപ്; തുർക്കിയിൽ വെച്ച് ട്രംപിന് നേരെ ഇറാന്റെ വധശ്രമം; രക്ഷപ്പെട്ടത് നാടകീയ നീക്കങ്ങളിലൂടെ

ലിഗൂറിയൻ കടൽ തീരത്തുള്ള സവോണ നഗരത്തെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രദേശത്തെ മലയോര മേഖലയിലെ വീടുകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. നദികള്‍ കരകൾ നിറഞ്ഞൊഴുകി. കെയ്‌റോ മോണ്ടെനോട്ടോയിൽ 20 ഇഞ്ചും വീക്കോമോറസ്സോയിൽ ഏഴ് ഇഞ്ചും മഴ പെയ്തതോടെ അതുവരെയുണ്ടായിരുന്ന ആറ് മണിക്കൂർ, ഒരു മണിക്കൂർ എന്നിങ്ങനെ മഴ പെയ്ത്തിലുണ്ടായിരുന്ന എല്ലാ ദേശീയ റെക്കോര്‍ഡുകളും ഇത്തവണത്തെ മഴ തകര്‍ത്തു.

പ്രതിവർഷം ശരാശരി 50 ഇഞ്ച് മഴ പെയ്യുന്ന ഈ പ്രദേശം ഇര്‍പ്പമേറിയ കാലാവസ്ഥയ്ക്ക് ഏറെ പേരുകേട്ടതാണ്. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങളില്‍ തെരുവിലൂടെ മഴവെള്ളം കുത്തിയൊഴുകി പോകുന്നത് കാണാം. വീടുകളുടെ ചുമരും മറ്റും വിള്ളല്‍ വീണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഴ ഇപ്പോഴും തുടരുകയാണ്. ക്വിലിയാനോ പട്ടണത്തിൽ ഒരു പാലം തകർന്നതായി കൊറിയർ ഡെല്ല സെറയുടെ ഓൺലൈൻ സൈറ്റ് റിപ്പോർട്ട് ചെയ്തു. മറ്റൊരു പട്ടണമായ കാമ്പോറോസോയിൽ, മുൻകരുതൽ എന്ന നിലയിൽ കോവിഡ് -19 വാക്സിൻ കേന്ദ്രം അടച്ചുപൂട്ടിയതായി ലാപ്രെസ് വാർത്താ ഏജൻസി പറഞ്ഞു.

ലിഗുറിയയിലെ ഏറ്റവും ജനസംഖ്യയുള്ള തുറമുഖ നഗരമായ ജെനോവയിലെ സ്കൂളുകൾ അടച്ചുപൂട്ടാനും പാർക്കുകളും ശ്മശാനങ്ങളും അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഓപ്പൺ എയർ മാർക്കറ്റുകളും കായിക കേന്ദ്രങ്ങളും അടച്ചു. ഈ ആഴ്ചയില്‍ ഏതാണ്ടെല്ലാ ദിവസവും ശക്തമായ മഴയാണ് ഇറ്റലിയില്‍ അനുഭവപ്പെട്ടത്. കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വെനീസിലെ സെന്‍റ് മാർക്ക് സ്ക്വയറിൽ ഭാഗികമായി വെള്ളവും നിറഞ്ഞു. ഈതർ മോണിറ്ററിംഗ് സൈറ്റ് കോൾഡിറെറ്റി മുന്നറിയിപ്പ് നൽകി,

അതിതീവ്രമഴയെ തുടര്‍ന്ന് കൃഷിയിടങ്ങള്‍, മേച്ചിൽപ്പുറങ്ങൾ, പശുതൊഴുത്തുകൾ, കാർഷിക ഉപകരണങ്ങള്‍ എന്നിവ വ്യപകമായി നശിപ്പിക്കപ്പെട്ടു. റോഡുകൾ മിക്കതും തകര്‍ന്നു. രാജ്യത്തുടനീളം മണ്ണിടിച്ചിലിനും മഴ കാരണമായതായാണ് റിപ്പോര്‍ട്ട്. ഈ വർഷം ഇതിനകം ഇറ്റലിയിലെ കാർഷിക വ്യവസായത്തിന് 1.7 ബില്യൺ യൂറോ (രണ്ട് ബില്യൺ യൂറോ) നഷ്ടം നേരിട്ടതായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈയിൽ പെയ്ത ശക്തമായ മഴ ജർമ്മനിയിലും ബെൽജിയത്തിലും ഏറെ നാശമാണ് വിതച്ചത്.

അടുത്ത 20 വർഷത്തിനുള്ളിൽ ഭൂമി 1.5 സെന്‍റഗ്രേഡ് വരെ ചൂടാകാൻ സാധ്യതയുണ്ടെന്ന് യുഎന്നിന്‍റെ കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. ചൂടേറിയ കാലാവസ്ഥ വെള്ളപ്പൊക്കം, വരൾച്ച പതിവാക്കുകയും അത് അതിതീവ്രമാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്നിന്‍റെ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ഇന്‍റര്‍ ഗവൺമെന്‍റൽ പാനൽ (ഐപിസിസി) റിപ്പോർട്ട് തയ്യാറാക്കിയത് 60 രാജ്യങ്ങളിൽ നിന്നുള്ള 200 ശാസ്ത്രജ്ഞരാണ്.

Tags: Heavy Rainsheavy rain in Italy
Share
Tweet
SendShare

Latest stories from this section

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

Discussion about this post

Latest News

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies