ചെന്നൈ : എടുക്കുന്ന ഓരോ നടപടികളിലൂടെയും ജനത്തിന്റെ കയ്യടി നേടുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വാഹനവ്യൂഹത്തിലെ അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുവാനാണ് മുഖ്യന്‍ ഉത്തരവിട്ടിരിക്കുന്നത്. തന്റെ വാഹനവ്യൂഹം കടന്ന് പോകുമ്ബോള്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ മൂലം ജനം കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടാണ് സ്റ്റാലിന്റെ ഈ നടപടി. തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ മുന്‍പ് പന്ത്രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് ആറായിട്ട് കുറച്ചാണ് സ്റ്റാലിന്റെ പരിഷ്‌കാരം. തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഇനിമുതല്‍ രണ്ട് പൈലറ്റ് വാഹനങ്ങളും, അകമ്പടിക്കായി മൂന്ന് വാഹനങ്ങളും ഒരു ജാമര്‍ വാഹനവും ആയിരിക്കും ഉണ്ടാവുക.
കഴിഞ്ഞ ദിവസം സംസ്ഥാന ചീഫ് സെക്രട്ടറി ഇരൈയന്‍പ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്. ഇതിന് പുറമേ മുഖ്യന്‍ സഞ്ചരിക്കുമ്ബോള്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്‍പും ഈ ആവശ്യം സ്റ്റാലില്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് ഗതാഗത നിയന്ത്രണങ്ങള്‍ തുടര്‍ന്നിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു.
മുന്‍ തമിഴ്നാട് സര്‍ക്കാരുകളെ അപേക്ഷിച്ച് ജനങ്ങളുമായി അടുത്ത് ഇടപഴകിയാണ് സ്റ്റാലിന്‍ ഭരണം നിര്‍വഹിക്കുന്നത്. ജോഗിംഗിനിടെ ആളുകളുമായി സംവദിച്ചും, രാത്രിയില്‍ പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തിയുമെല്ലാം വാര്‍ത്തകളില്‍ അദ്ദേഹം നിറയുന്നുമുണ്ട്.
Discussion about this post