ഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. സുരാന്‍കോട്ട് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം തെരച്ചിലിനിറങ്ങിയത്. ഭീകരരുള്ള മേഖല സൈന്യം വളയുകയും ചെയ്തു.
ഇതിനിടെ ഭീകരരുടെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടാകുകയായിരുന്നു. നാല് ജവാന്മാര്ക്കും ഒരു സൈനിക ഓഫിസര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടന്‍ അടുത്തുള്ള മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഓപ്പറേഷന് ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.
പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ വളഞ്ഞിരിക്കുകയാണെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
Discussion about this post