തിരുവനന്തപുരം: എ പ്ലസ് നേടിയവരുടെ എണ്ണം കൂടിയതിനാലാണ് പ്ലസ് വണ്ണില്‍ ആഗ്രഹിക്കുന്ന സീറ്റോ വീടിനടുത്തുള്ള സ്കൂളിലെ അഡ്മിഷനോ ലഭിക്കാതെ പോകുന്നതെന്ന് നിയമസഭയില്‍ തുറന്ന് സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായിട്ടാണ് വി.ശിവന്‍കുട്ടിയുടെ തുറന്ന് പറച്ചിൽ.
സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായെടുത്ത് നടപടികള്‍ സ്വീകരിച്ചു വരികയാണ്. പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് 23-ന് നടക്കും. അത് കഴിഞ്ഞശേഷം താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റുകള്‍ കുറവുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകാത്ത രീതിയില്‍ ക്രമീകരിക്കും. 85,314 പേര്‍ക്ക് ഇനി പ്രവേശനം ലഭിക്കാനുണ്ട്. 12,384 സീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സീറ്റുകള്‍ നല്കാന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post