തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു(42)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജുവിനെ ശ്രീകാര്യം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ബിജുവിനെ കല്ലറയില്‍ നിന്നാണ് ശ്രീകാര്യ പൊലീസ് പിടികൂടിയത്.
നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളില്‍ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നത്. സോണല്‍ ഓഫീസുകളില്‍ പൊതുജനങ്ങളടയ്ക്കുന്ന കരം കോര്പറേഷന് അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോര്പറേഷന് നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കേസില്‍ സൂപ്രണ്ട് ശാന്തിയെ ശാന്തിയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോണല്‍ ഓഫീസില്‍ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തിയിരുന്നത്. നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്.
Discussion about this post