മലപ്പുറം: പൊന്നാനിയില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി.
പൊന്നാനി സ്വദേശികളായ ബീരാന്, ഇബ്രാഹിം, മുഹമ്മദലി എന്നിവരെയാണ് കാണാതായത്. ഇവരോടൊപ്പം അപകടത്തില്‍പ്പെട്ട ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. അപകടത്തില്‍ കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഹംസക്കുട്ടിയെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. അവശ നിലയിലായ ഇയാളെ വൈകിട്ട് മൂന്ന് മണിയോടെ കരയ്ക്ക് എത്തിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Discussion about this post