പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി നറുക്കെടുപ്പ് നാളെ. നാളെ ഉച്ചപൂജക്ക് ശേഷമായിരിക്കും ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്.
അതേസമയം തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. ഞായറാഴ്ച പുലർച്ചെ മുതൽ ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കും. 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്കാണ് ഇത്തവണയും ദർശനത്തിന് അനുമതി.
വെർച്വൽ ക്യൂ വഴി മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർക്കും ദർശനത്തിന് അപേക്ഷിക്കാം. രണ്ടുതവണ വാക്സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാണ്.
ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. മറ്റു പ്രത്യേക പൂജകളില്ല. 21-ന് രാത്രിയാണ് നടയടയ്ക്കുക.
Discussion about this post