കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 79 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സില്‍ (ഡി.ആര്.െഎ) നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.
കോഴിക്കോട് നാദാപുരം സ്വദേശി പി. അജ്മലില്‍നിന്നാണ് 1871 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം, ധരിച്ചിരുന്ന ജീന്‍സ് പാന്റിെന്റ അരയുടെ ചുറ്റും പ്രത്യേകം തയാറാക്കിയ പോക്കറ്റിനകത്തായിരുന്നു ഒളിപ്പിച്ചത്. ഇതില്‍നിന്ന് 1631 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇയാള്‍ ദുബൈയില്‍നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, സന്തോഷ് േജാണ്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍. റഹീസ്, കെ.കെ. പ്രിയ, അര്ജുന് കൃഷ്ണ, പൗരുഷ് റോയല്‍, വീരേന്ദ്ര പ്രതാപ് ചൗധരി, ദിനേശ് മൃത, ഹെഡ് ഹവില്‍ദാര്‍ എസ്. ജമാലുദ്ദീന്‍, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Discussion about this post