വാഷിങ്ടണ്‍: കോവിഡ് വാക്സിനേഷന് ക്യാമ്പയിന്റെ തടസ്സമില്ലാത്ത പ്രവർത്തനത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകബാങ്ക്. ധനമന്ത്രി നിര്‍മല സീതാരാമനുമായി ലോകബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാല്‍പാസ് നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിനന്ദനമറിയിച്ചത്. അന്താരാഷ്ട്രതലത്തില്‍ വാക്സിന് വിതരണം നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും ലോകബാങ്ക് അഭിനന്ദനമറിയിച്ചു.
നേരത്തെ വാക്സിന് കയറ്റുമതി ഇന്ത്യ പുനഃരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യ വാക്സിന് കയറ്റുമതി നിര്‍ത്തിവെച്ചത്. കോവിഡ് രണ്ടാം തരംഗം മൂലം നിരവധി പേര്‍ക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുേമ്ബാള് വാക്സിന് കയറ്റുമതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, യു.എസില്‍ സന്ദര്‍ശനം നടത്തുന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രധാന കമ്ബനികളുടെ മേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തും. 100 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യമേഖലയുടെ വികസനം സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിര്‍മല വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ മേധാവിമാരുമായി ചര്‍ച്ച നടത്തുന്നത്.
Discussion about this post