ഡല്‍ഹി: ദാദ്രി സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും നല്കിയ പരസ്യം വിവാദമായി.
സീ ന്യൂസ് ഈ പരസ്യം സംപ്രേഷണം ചെയ്തില്ല. വാര്‍ത്താ അവതാരകന് രോഹിത് സര്സന ദാദ്രി സംഭവത്തെക്കുറിച്ചുള്ള വസ്തുത ട്വീറ്റ് ചെയ്തതിനു പിന്നാലെ ആം ആദ്മി അനുഭാവികള്‍ അദ്ദേഹത്തെ അസഭ്യം പറയുകയും ചെയ്തു.
വര്‍ഗീയതയ്ക്ക പ്രേരിപ്പിക്കുന്നതാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് പരസ്യത്തിന്റെ ഉള്ളടക്കം.
അവസാന ഭാഗമാകുമ്പോഴേക്കും പരസ്യം പാര്‍ട്ടി പരസ്യമായി മാറുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയ്ക്ക് മാത്രമേ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കഴിയാന്‍ എന്ന് കെജ്രിവാളിന്റെ ശബ്ദത്തിലുള്ള പരസ്യം ആഹ്വാനം ചെയ്യുന്നു. മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പരസ്യം പാടില്ലെന്ന് സുപ്രിം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്. ഇത് മറികടക്കാന്‍ പരോക്ഷമായി കെജ്രിവാളിനെ പുകഴ്ത്തുന്ന പരസ്യം പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷമാണ് കെജ്രിവാള് ദാദ്രി പോലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ആം ആദ്മി പാര്‍ട്ടി വേണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യം പുറത്തിറക്കിയത്.
https://www.youtube.com/watch?v=6LszrmlXx7Q
Discussion about this post