തിരുവനന്തപുരം: കേരള തീരത്ത് ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. എന്നാൽ മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കോട്ടയം ജില്ലയിൽ മഴ കുറയുന്നത് ആശ്വാസകരമാണ്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂട്ടിക്കലിലേക്ക് നാവികസേനയും ഇന്നെത്തും.
കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുള്‍പൊട്ടി ഇന്നലെ 14 പേരെയാണ് കാണാതായിരുന്നത്. കാര്‍ ഒഴുക്കില്‍പ്പട്ട് രണ്ടു പേരും ശനിയാഴ്ച മരിച്ചിരുന്നു. കാണതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.











