ധരംശാല: കേരളത്തില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ജീവനും സ്വത്തും നഷ്ടമായതില്‍ ദുഖം രേഖപ്പെടുത്തി ആത്മീയ നേതാവ് ദലൈലാമ. ഒപ്പം ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും നാശനഷ്ടം ബാധിച്ച എല്ലാവര്‍ക്കും ദലെെലാമ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തില്‍ അനുശോചനം അറിയിച്ചു.
ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും മനസിലാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
Discussion about this post