തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായാണ് മഴ വ്യാപകമാകുന്നത്. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാദ്ധ്യത. നാളെ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് ഇന്ന് താരതമ്യേന മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇന്ന് മഴകിട്ടും. പത്തനംതിട്ടയില്‍ പുലര്‍ച്ചെ കനത്ത മഴയായിരുന്നു.ഇപ്പോള്‍ മഴയ്ക്ക് ശമനമുണ്ട്. അതീവ ജാഗ്രതയിലാണ് കുട്ടനാട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കും.
Discussion about this post