ആലപ്പുഴ: വാക്സിനേഷൻ ഭയന്ന് പേപ്പട്ടി കടിച്ചത് മറച്ച് വെച്ച വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചു. ചേർത്തലയിലാണ് സംഭവം. ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച നിർമൽ രാജേഷാണ് മരിച്ചത്.
ഈ മാസം 16നാണ് കുട്ടി മരിച്ചത്. ഓഗസ്റ്റിൽ കുട്ടിയുടെ സഹോദരൻ അമലിന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. അന്ന് അതിന് ചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഇത് ഭയന്നാണ് പട്ടി കടിച്ച വിവരം കുട്ടി പറയാതിരുന്നത്.
പട്ടിയുടെ കടിയേറ്റത് മറച്ചു വെച്ച കുട്ടി, മുഖത്തെ പരിക്ക് സൈക്കിളിൽ നിന്നും വീണതാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കൂട്ടുകാരോട് പട്ടി കടിച്ചതെന്നാണ് പറഞ്ഞത്. കുട്ടിയുടെ ആന്തരിക അവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അനിമൽ ഡിസീസിലും ബംഗളൂരുവിലെ ന്യൂറോ സയൻസ് ലാബിലും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള റിപ്പോർട്ട് കൂടി ലഭിച്ചാൽ കുട്ടിയുടെ മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കും.
Discussion about this post