മംഗലൂരു: മംഗലാപുരത്ത് ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലെ നന്ദി വിഗ്രഹവും നാഗ പ്രതിഷ്ഠകളും അക്രമികൾ തകർത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം.
ഭക്തർ ക്ഷേത്രത്തിൽ പ്രാർത്ഥനക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ക്ഷേത്രത്തിലെ അലമാര കുത്തിത്തുറന്ന അക്രമികൾ സാധനങ്ങൾ വലിച്ചു വാരി ഇട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഗേറ്റുകളും തകർത്തിട്ടുണ്ട്.
ഭകതർ അറിയിച്ചതിനെ തുടർന്ന് ക്ഷേത്രം ഭരണസമിതി പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് ക്ഷേത്രങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ക്ഷേത്രങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ഭക്തർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മംഗലൂരുവിൽ സമാനമായ അക്രമ സംഭവം അരങ്ങേറിയിരുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിൽ അക്രമികൾ കോണ്ടം നിക്ഷേപിച്ചിരുന്നു. സംഭവത്തിൽ റഹീം, തൗഫീഖ് എന്നിവർ അറസ്റ്റിലായിരുന്നു.
Discussion about this post