ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അവരുടെ സൈനികതന്ത്രത്തിന്റെ ഭാഗമാണെന്നും കിഴക്കന്‍ മേഖലയുടെ സൈനിക കമാന്‍ഡര്‍ ലഫ്നന്റ് ജനറല്‍ മനോജ് പാണ്ഡേ. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ഗ്രാമീണരെ പരിചയായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായും ചൈനയുടെ നീക്കങ്ങളെ ഇന്ത്യ കാണുന്നുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ചൈന അവരുടെ സൈനിക പ്രവൃത്തികള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, അതിര്‍ത്തിക്കപ്പുറമുള്ള നീക്കങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മനോജ് പാണ്ഡേ വ്യക്തമാക്കി.
ചൈന വര്‍ഷം തോറും നടത്താറുള്ള സൈനിക പ്രവൃത്തികള്‍ തന്നെയാണ് ഇത്തവണയും നടത്തുന്നതെങ്കിലും അവയുടെ അളവില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് ലഫ്നന്റ് ജനറല്‍ കമാന്‍ഡര്‍ പറഞ്ഞു. അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് ചൈനയെപോലെ ഇന്ത്യയും നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് ഭാവിയില്‍ ഒരു സംഘര്‍ഷത്തിന് വഴി വച്ചേക്കാന്‍ സാദ്ധ്യതയുണ്ടെന്നും മനോജ് പാണ്ഡേ സൂചിപ്പിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം റഡാറുകളും, സര്‍വയിലന്‍സ് ഡ്രോണുകളുമടക്കമുള്ള പടക്കോപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ചൈനയ്ക്കെതിരെ ആധുനിക യന്ത്രസംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധത്തിനാണ് സൈന്യം പ്രാധാന്യം നല്‍കുന്നതെന്നും മനോജ് പാണ്ഡേ പറഞ്ഞു.







