ഡൽഹി: നബിദിന റാലിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേർ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. പ്രതികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
മുഹമ്മദ് സഫർ, സമീർ അലി, അലി റാസ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വിദഗ്ധരെക്കൊണ്ട് പൊലീസ് ദൃശ്യങ്ങളുടെ ആധികാരികത പരിശോധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post