വീണ്ടും സംവിധായകനാകാന്‍ പ്രതാപ് പോത്തന്. മമ്മൂട്ടിയേയും ദുല്കര് സല്‍മാനേയും നായകന്മാരാക്കി സിനിമയെടുക്കാനൊരുങ്ങുകയാണ് പ്രതാപ് പോത്തന്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ദുല്‍ക്കറിനെ നായകനാക്കി ഒരുക്കുന്നത്. സിനിമയുടെ താരനിര്‍ണയം പുരോഗമിക്കുകയാണ്. രാജീവ് മേനോന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ ഗ്ലോബല്‍ മീഡിയയാണ് നിര്‍മ്മിക്കുന്നത്.
അടുത്തവര്‍ഷം ആദ്യമായിരിക്കും ചിത്രീകരണം തുടങ്ങുക. അതിന് ശേഷമാകും മമ്മൂട്ടി ചിത്രം ചെയ്യുക. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയലോകത്തേക്ക് മികച്ച വേഷങ്ങളുമായി പ്രതാപ് പോത്തന് തിരിച്ചെത്തിയ ശേഷമാണ് വീണ്ടും സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
മോഹന്‍ലാലും ശിവാജി ഗണേശനും ഒരുമിച്ച് അഭിനയിച്ച ഒരു യാത്രാമൊഴിയാണ് പ്രതാപ് പോത്തന് അവസാനം സംവിധാനം ചെയ്ത ചിത്രം.
Discussion about this post