തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ അനിശ്ചിതകാല നിരാഹാര നടത്തുന്ന നേമം ബിജെപി കൗൺസിലർ ദീപികയുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുന്നു. പ്രശസ്ത ഡിജിറ്റൽ ചിത്രകാരൻ ഡിജി ആർട്സ് ആണ് ചിത്രം വരച്ചത്. ഫേസ്ബുക്കിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നേമം വാർഡ് കൗൺസിലർ ദീപികയോടൊപ്പം ഒരു വയസ്സും രണ്ട് മാസവും മാത്രം പ്രായമുള്ള മകൻ കേശുവും സമരപന്തലിലുണ്ട്. കേശുവിന്റെ അച്ഛൻ ജിഗേഷ് ( നേമം ഏര്യ വൈസ് പ്രസിഡന്റ്) രാവിലെയും വൈകുന്നേരവും കൗൺസിൽ ഹാളിൽ കേശുവിനെ മുലപാൽ കൊടുക്കുന്നതിനായി കൊണ്ടു വരും. തുടർന്ന് അമ്മയും മകനും കുറച്ചുനേരം ചിലവഴിച്ച് ശേഷം തിരിച്ച് അച്ഛനോടൊപ്പം മടങ്ങുകയാണ് പതിവ്. എന്നാലും ഭരണകൂടത്തിന് യാതൊരു കൂസലുമില്ല.
അതേസമയം 35 കൗൺസിലർന്മാർ നടത്തുന്ന രാപ്പകൽ സമരം തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന ബിജെപി കൗൺസിലർ കരമന അജിത്തിനെയും ദീപികയെയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ സംസ്ഥാനതലത്തിലേക്ക് സമരം വ്യാപിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിജെപി. കൗൺസിൽ ഹാളിൽ ഏറെ നാളായി രാപ്പകൽ സമരത്തിലായിരുന്നു കൗൺസിലർമാർ. ഇതിൽ ഫലം കാണാഞ്ഞതിനെ തുടർന്നാണ് നിരാഹര സമരത്തിലേക്ക് തിരിഞ്ഞത്. ജനങ്ങൾ അടച്ച വീട്ടുകരം ഓഫീസിലടയ്ക്കാതെ വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ കോർപ്പറേഷനും പോലീസും നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
ഡിജി ആർട്സ് ഫേസ്ബുക്ക് പോസ്റ്റ്:
തിരുവനന്തപുരത്തു ഇത്രയും ശക്തമായ ഒരു സമരം നടക്കുമ്പോൾ അത് മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ഊഹിക്കാമല്ലോ
രണ്ടുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം നിരാഹാരമനുഷ്ഠിക്കുന്ന നേമം കൗൺസിലർ ദീപിക
ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
Discussion about this post