തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് സംഭവത്തിൽ കോവളം എം എല്‍ എ എം വിൻസെന്റ് അടിയന്തര പ്രമേയത്തിന് അനുമതി തേടി. നികുതി വെട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്നും വിന്‍സന്റ് ആവശ്യപ്പെട്ടു.
പണം തട്ടിയവരെ അറസ്റ്റ് ചെയ്യാന്‍ മന:പൂര്‍വ്വം വൈകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.മേയര്‍ ആര്യ രാജേന്ദ്രനെയും എം എല്‍ എ രൂക്ഷമായി വിമര്‍ശിച്ചു. ജനാധിപത്യ രീതിയില്‍ നടന്ന പ്രതിഷേധത്തെ മേയര്‍ അവഗണിക്കുകയാണ്. മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യബോധവും കുറവാണെന്ന് എം എല്‍ എ ആരോപിച്ചുനികുതിദായകര്‍ക്ക് അവര്‍ അടച്ച പണം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടെന്നും വിന്‍സന്റ് ചൂണ്ടിക്കാട്ടി.
അതേസമയം കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും, പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 13 പേരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.












